രാജ്യത്ത് ഡെല്‍റ്റയെ മറികടന്ന് ഒമൈക്രോണ്‍ വ്യാപനം; മൂന്നില്‍ ഒരാള്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2021 05:36 PM |
Last Updated: 31st December 2021 05:36 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് ഒമൈക്രോണ്‍ കേസുകള്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമൈക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഒമൈക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.