ബംഗാളില്‍ അഞ്ച് മെഗാ രഥയാത്രയുമായി ബിജെപി; ഫെബ്രുവരി ആറിന് ജെപി നഡ്ഡ ആദ്യയാത്ര ഉദ്ഘാടനം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 10:13 PM  |  

Last Updated: 01st February 2021 10:13 PM  |   A+A-   |  

bjp-rally-lucknow_pti

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അഞ്ച് മെഗാ രഥയാത്ര സംഘടിപ്പിക്കുന്നു. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. പരിവര്‍ത്തനയാത്ര എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്.

294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് രഥയാത്രകള്‍ നടത്തുക. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന് രീതിയിലാവും യാത്രകള്‍ സംഘടിപ്പിക്കുക.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 ഇടത്ത് ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 200 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളെയടക്കം മമത സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം സിപിഎം കോണ്‍ഗ്രസ് സഖ്യം തള്ളിയിരുന്നു.  കോണ്‍ഗ്രസ് സിപിഎം സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുയാണ്. 200ലേറെ സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്.