സാഹചര്യം അസാധാരണം ; ബജറ്റില്‍ പ്രകടമാകുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം : പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 03:35 PM  |  

Last Updated: 02nd February 2021 09:11 AM  |   A+A-   |  

pm narendramodi

പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം

 

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുകയും ലോകത്തില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും. ബജറ്റിന് സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

അസാധാരണ സാഹചര്യത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ യാഥാര്‍ത്ഥ്യത്തിന്റെ വികാരവും വികസനത്തിന്റെ ആത്മവിശ്വാസവുമുണ്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ലോകം തന്നെ നിശ്ചലാവസ്ഥയിലായിപ്പോയി. ഈ സാഹചര്യത്തിലും ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. 

അതേസമയം വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങളും സാധ്യതകളും തുറന്നിടുകയാണ് ബജറ്റ് ചെയ്തത്. യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍, അടിസ്ഥാന സൗകര്യവികസനത്തിനായി പുതിയ പദ്ധതികള്‍,  സാങ്കേതികവിദ്യയുടെ പുരോഗമനത്തിനൊപ്പം നടക്കുക തുടങ്ങിയ സമീപനങ്ങളാണ് ബജറ്റില്‍ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.