'ബ്രെയ്ക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോണ്‍ ഒച്ച കൂട്ടിയിട്ടുണ്ട്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 02:54 PM  |  

Last Updated: 01st February 2021 02:54 PM  |   A+A-   |  

tharoor nirmala

ശശി തരൂര്‍, നിര്‍മല സീതാരാമന്‍/പിടിഐ

 


ന്യൂഡല്‍ഹി: ബ്രെയ്ക്ക് ശരിയാക്കാന്‍ പറ്റാത്ത മെക്കാനിക് ഹോണ്‍ ശബ്ദം കൂട്ടി വയ്ക്കുന്നതു പോലെയാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെറ്റായ രോഗ നിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റിലുള്ളതെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനം.

''ബ്രെയ്ക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോണ്‍ ശബ്ദം കൂട്ടിയിട്ടുണ്ട്''  വാഹന ഉടമയോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാരിന്റെ ബജറ്റ് ഓര്‍മിപ്പിക്കുന്നതെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ഭീരുവാവുകയാണ് ധനമന്ത്രി ചെയ്യതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. കരുത്തുറ്റ ഒരു ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടത്. ദുര്‍ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില്‍ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.

തെറ്റായ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു.