വനിതാ ഡോക്ടര്‍ 21 കാരനെ ഹണിട്രാപ്പില്‍ കുടുക്കി; തട്ടിക്കൊണ്ടുപോയി സഹപ്രവര്‍ത്തകന്റെ വീട്ടില്‍ തടവിലാക്കി; 70 ലക്ഷം ആവശ്യപ്പെട്ടു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 05:17 PM  |  

Last Updated: 01st February 2021 05:17 PM  |   A+A-   |  

Police chased  40 km

പ്രതീകാത്മക ചിത്രം

 


ലക്‌നൗ: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ വിട്ടയക്കണമെങ്കില്‍ 70 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ പ്രീതി മെഹ്‌റയാണ് അറസ്റ്റിലായത്.

ഹരിയാനയിലെ ദൗറഗ്രാമത്തില്‍ നിന്നാണ് വനിതാ ഡോക്ടറെ പൊലീസ് പിടികൂടിയതത്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ഗൗരവ് ഹല്‍ദാറുമായി സൗഹൃദം സ്ഥാപിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഡോക്ടര്‍ അഭിഷേക് സിങ് സഹായിച്ചതായും പൊലീസ് പറഞ്ഞു. 

21 കാരനായ ഹല്‍ദാറിനെ ജനുവരി 18നാണ് വനിതാ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.  ഇവര്‍ മോചനദ്രവ്യമായി 70 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു.  മെഡിക്കല്‍ വിദ്യാര്‍ഥിയെ ജനുവരി 22ന് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ അഭിഷേക് നേരത്തെ പ്രീതിയ്‌ക്കൊപ്പം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. അപ്പോള്‍ അവിടെ ഗൗരവ് ഹല്‍ദാറും ജോലിക്കുണ്ടായിരുന്നു. അഭിഷേക് ഫ്‌ലാറ്റിലാണ് 21കാരനെ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി തടങ്കിലില്‍ ആക്കിയത്.