വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 20 വര്‍ഷം വരെ, വാണിജ്യ വാഹനങ്ങള്‍ക്കു 15 വര്‍ഷം; ബജറ്റില്‍ പ്രഖ്യാപനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 11:57 AM  |  

Last Updated: 01st February 2021 11:57 AM  |   A+A-   |  

phase out old vehicles

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിന കേന്ദ്ര ബജറ്റില്‍ പൊളിക്കല്‍ നയം പ്രഖ്യാപിച്ചു. ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദമാവുകയുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിനയം പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പുതിയ നയം അനുസരിച്ച് വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. വാണിജ്യ വാഹനങ്ങള്‍ പതിനഞ്ചു വര്‍ഷം കഴിയുമ്പോഴാണ് ടെസ്റ്റ് നടത്തേണ്ടത്. 

വാഹനം പൊളിക്കല്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്ന, പതിനഞ്ചു വര്‍ഷത്തിലേറെ പ്‌ഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം. 2022 ഏപ്രില്‍ ഒന്നു മുതലാണ് ഇതു നടപ്പാക്കുകയെന്നും ഗ്ഡകരി പറഞ്ഞു.