മോദി കര്‍ഷക വംശഹത്യയ്ക്ക് ശ്രമിക്കുന്നെന്ന് ഹാഷ്ടാഗ്; 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 05:21 PM  |  

Last Updated: 01st February 2021 05:21 PM  |   A+A-   |  

pm modi Discussion with chief ministers

പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

 


ന്യൂഡല്‍ഹി: പ്രമുഖരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത് കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം. പ്രസാര്‍ ഭാരതി സിഇഒ സശി ശേഖര്‍ ഉള്‍പ്പെടെയുള്ള 250 അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 

'മോദി പ്ലാനിങ് ഫാര്‍മര്‍ ജെനോസൈഡ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാനാണ് ട്വിറ്ററിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും നിര്‍ദേശ പ്രകാരമാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്. 

പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍, മാധ്യമ സ്ഥാപനമായ കാരവന്‍ മാഗസിന്‍, സിപിഎം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവര്‍ത്തരകരായ ഹന്‍സ്‌രാജ് മീണ,എം ഡി ആസിഫ് ഖാന്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ ഏകത മോര്‍ച്ചയുടെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള ആവശ്യത്തെത്തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത് എന്നാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.