ലാ നിന പ്രതിഭാസം പിന്‍വാങ്ങുന്നു ?; ഈ വര്‍ഷവും മണ്‍സൂണ്‍ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്ക് | Published: 01st February 2021 12:34 PM |
Last Updated: 01st February 2021 12:34 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : ലാ നിന പ്രതിഭാസം പതിയെ പിന്‍വാങ്ങുന്നതായി കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
സ്‌കൈമെറ്റ് വെതര്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ വേണ്ടത്ര തണുപ്പുണ്ട്. ലാ നിനയുടെ അവസ്ഥ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സമുദ്ര ഉപരിതല താപനില ഉടന്‍ തന്നെ ഉയരാനിടയുണ്ട്.
ഇതനുസരിച്ച് ലാ നിന പ്രതിഭാസം പിന്‍വലിയുമെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ എത്താറാകുമ്പോഴേക്കും 50 ശതമാനമെങ്കിലും കുറയും. ഇതോടെ ഈ വര്‍ഷവും രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മണ്‍സൂണിന്റെ ഒരു ഘട്ടത്തില്‍ അതിശക്തമായ മഴ തന്നെ ലഭിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.