പീഡനം തടയാൻ ശ്രമിച്ച യുവതിയുടെ കൈക്കുഞ്ഞിനെ തീയിലെറിഞ്ഞു; ക്രൂരത മൂന്നു മാസം പ്രായമായ കുരുന്നിനോട് 

ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്ന: ലൈംഗിക അതിക്രമം തടഞ്ഞ യുവതിയുടെ കൈക്കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. മൂന്നു മാസം പ്രായമായ കുഞ്ഞിനെയാണ് തീയിലേക്കെറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി.

കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന സ്ത്രീയെ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇവർ പ്രതിഷേധിച്ചതിന്റെ പ്രകോപനത്തിലാണ് ഇയാൾ കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിഞ്ഞത്. ബൊക്കാഹൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

ലോക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ വിസമ്മതിച്ചെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു. സീനിയർ പൊലീസ് സൂപ്രണ്ടിനു പരാതി നൽകിയ ശേഷമാണു കേസെടുത്തതെന്ന് ഇയാൾ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com