ഇക്കുറി ഡിജിറ്റല്‍ ബജറ്റ്; ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി 

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ ലോക്‌സഭയില്‍ എത്തുക പട്ടില്‍ പൊതിഞ്ഞ ടാബുമായി
ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി /എഎന്‍ഐ ചിത്രം
ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി /എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ ലോക്‌സഭയില്‍ എത്തുക പട്ടില്‍ പൊതിഞ്ഞ ടാബുമായി.ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി നിര്‍മ്മല ലോക്‌സഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണയും ബജറ്റ് രേഖകള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് നിര്‍മ്മല സഭയില്‍ എത്തിയത്.  ഇതിന്റെ മുന്‍വശത്ത് ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസുരഹിതമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ തന്നെ പരമ്പരാഗതമായ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. ബ്രീഫ്‌കേസിന് പകരം പട്ടില്‍ പൊതിഞ്ഞ നിലയിലാണ് ബജറ്റ് രേഖകള്‍ സഭയില്‍ കൊണ്ടുവന്നത്. 

രാവിലെ പതിനൊന്ന് മണിക്കാണ് ബജറ്റ്.രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോയി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 10.15 ന് കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com