ഡീസലിന് നാലു രൂപയും പെട്രോളിന് രണ്ടര രൂപയും അഗ്രി സെസ്; മദ്യത്തിന് നൂറു ശതമാനം; നാളെ മുതല്‍ പ്രാബല്യത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2021 01:57 PM  |  

Last Updated: 01st February 2021 01:57 PM  |   A+A-   |  

PETROL PRICE ALL TIME HIGH

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല.

മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില്‍- 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും. 

സ്വര്‍ണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. 

കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില്‍ പറയുന്നു. നാളെ മുതല്‍ ഇതു നിലവില്‍ വരും.