കടലില്‍ 60 അടി താഴ്ചയില്‍ വരണമാല്യം ചാര്‍ത്തി ചെന്നൈ ദമ്പതികള്‍, വ്യത്യസ്തമായ കല്യാണം (വീഡിയോ)

വി ചിന്നദുരൈയും എസ് ശ്വേതയുമാണ് കടലില്‍ 60 അടി താഴ്ചയില്‍ പരസ്പരം വരണമാല്യം ചാര്‍ത്തിയത്
കടലിന്റെ അടിയില്‍ ചെന്നൈ ദമ്പതികള്‍ വിവാഹിതരാകുന്നു
കടലിന്റെ അടിയില്‍ ചെന്നൈ ദമ്പതികള്‍ വിവാഹിതരാകുന്നു

ചെന്നൈ: ജീവിതത്തിലെ നിര്‍ണായക സമയമായത് കൊണ്ട് കല്യാണം എങ്ങനെ അവിസ്മരണീയമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഏറെപേരും. തമിഴ്‌നാട്ടിലെ ദമ്പതികള്‍ അവരുടെ കല്യാണം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റാന്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കടലിന്റെ അടിയില്‍ പോയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വി ചിന്നദുരൈയും എസ് ശ്വേതയുമാണ് കടലില്‍ 60 അടി താഴ്ചയില്‍ പരസ്പരം വരണമാല്യം ചാര്‍ത്തിയത്. ഫെബ്രുവരി ഒന്നിന് ചെന്നൈ നീലങ്കരി കടല്‍ത്തീരത്താണ് വ്യത്യസ്തമായ കല്യാണം അരങ്ങേറിയത്. പരമ്പരാഗതമായ രീതിയില്‍ തന്നെയാണ് കല്യാണം നടന്നത്. വേദിയില്‍ മാത്രമാണ് വ്യത്യാസം. പൂജാരിയുടെ നിര്‍ദേശ പ്രകാരം രാവിലെ ഏഴരയ്ക്ക മുന്‍പായിരുന്നു വിവാഹം.

ചിന്നദുരൈ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. അംഗീകൃത സ്‌കൂബ ഡൈവര്‍ കൂടിയാണ് ചിന്നദുരൈ. ശ്വേതയും ചിന്നദുരൈയെ പോലെ സമാനമായ മേഖലയില്‍ നിന്നാണ് വരുന്നത്. സ്‌കൂബ ഡൈവ് പഠിക്കുന്നതിന് ശ്വേത ഒരു മാസം മുന്‍പ് പരിശീലനം ആരംഭിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇരുവരും വെള്ളത്തില്‍ ഇറങ്ങിയത്. കടല്‍ ശാന്തമാണ് എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇവരുടെ കടലിന്റെ അടിയിലുള്ള വിവാഹം. ബോട്ടിലാണ് ഇവര്‍ കടലിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com