ശമനമില്ലാതെ കോവിഡ്; കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം; പ്രതിരോധ വീഴ്ചകള്‍ പരിശോധിക്കും 

ശമനമില്ലാതെ കോവിഡ്; കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം; പ്രതിരോധ വീഴ്ചകള്‍ പരിശോധിക്കും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ആശങ്കയായി തുടരുന്ന കേരളത്തിലേക്ക് കേന്ദ്ര സംഘം വീണ്ടും എത്തുന്നു. കേരളത്തിനു പുറമേ മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയയ്ക്കും. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ നിലവിലുള്ളത്. 

രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം വീണ്ടും സന്ദര്‍ശനത്തിനെത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകള്‍ പരിശോധിക്കും. 

രാജ്യത്ത് ചികിത്സയിലുള്ള 70 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ രണ്ട് സംസ്ഥനങ്ങളില്‍ ആശങ്ക തുടരുന്നത്. ഇതോടെയാണ് കേന്ദ്ര സംഘം സ്ഥിതി വിലയിരുത്താന്‍ എത്തുന്നത്. 

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ 8635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ കേരളത്തില്‍ 3459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 10.30 ശതമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com