കഴിഞ്ഞ തവണ ആന്ധ്രയില്‍ നിന്നുള്ള മംഗല്‍ഗിരി സാരി, ഇത്തവണ ബംഗാളി പട്ടുസാരി

തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന പശ്ചിമബംഗാളിന് പ്രത്യേക പരിഗണന നൽകുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്
നിര്‍മ്മല സീതാരാമന്‍/ പിടിഐ ചിത്രം
നിര്‍മ്മല സീതാരാമന്‍/ പിടിഐ ചിത്രം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന പശ്ചിമബംഗാളിന് പ്രത്യേക പരിഗണന നൽകുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. രബീന്ദ്രനാഥ് ടാഗോർ മുതൽ ബംഗാളി സാരിവരെ ഇതിന്റെ ഭാ​ഗമായി. 

വെണ്ണനിറത്തിൽ ചുവപ്പ് വീതികൂടിയ കരയുള്ള പരമ്പരാഗത ബംഗാളി പട്ടുസാരിയായ ലാൽപാദ് ധരിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. ആഘോഷവേളകളിൽ ബംഗാളി സ്ത്രീകൾ അണിയുന്ന സാരിയാണിത്. ടാബ് പൊതിഞ്ഞ ചുവപ്പ് കവറും സാരിയുടെ നിറത്തോട് ചേരുന്നതായിരുന്നു. 

കഴിഞ്ഞവർഷം ആന്ധ്രയിൽ നിന്നുള്ള മംഗൽഗിരി സാരിയണിഞ്ഞാണ് ബജറ്റ് അവതരണത്തിന് എത്തിയത്. ടാഗോറിന്റെ ഉഷസ്സിനു മുമ്പേ പ്രകാശമറിയുന്ന പക്ഷിയാണ് വിശ്വാസം എന്ന  വരികൾ പാടിയാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബംഗാളിനായി 25,000 കോടിയുടെ ഹൈവേ പദ്ധതിയും പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com