രാമക്ഷേത്രത്തിന് പണപ്പിരിവുമായി കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍സ്‌യു
അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ മാതൃക/ഫയല്‍ ചിത്രം
അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ മാതൃക/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍സ്‌യു. എന്‍സിയുവിന്റെ ധനസമാഹരണത്തിന് ഇന്ന് തുടക്കമായി. 

രാമന്റെ പേരില്‍ ഒരു രൂപ എന്ന പേരിലാണ് ധനസമാഹരണമെന്ന് എന്‍സ്‌യു സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരി പറഞ്ഞു. നൂറോളം വിദ്യാര്‍ഥികളില്‍ നിന്ന് ഇന്ന് പണം പിരിച്ചതായും സീല്‍ ചെയ്ത പെട്ടികളിലാണ് പണം ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു 

15ന ദിവസമാണ് ക്യാംപയിന്‍. സംസ്ഥാനത്തെ എല്ലാ കോളജുകളില്‍ നിന്നും പണം  സ്വരൂപിക്കും. അതിന് ശേഷം സ്വരൂപിച്ച പണം ക്ഷേത്ര അധികൃതര്‍ക്ക് നല്‍കുമെന്ന് എന്‍എസ് യു ഐ വക്താവ് രമേഷ് ഭാട്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com