ഈ ആണികള്‍ കൊണ്ടൊന്നും ഞങ്ങളെ തടയാനാകില്ല; ഡല്‍ഹി പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ആക്കിയെന്ന് കര്‍ഷകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 03:40 PM  |  

Last Updated: 02nd February 2021 03:40 PM  |   A+A-   |  

ഡല്‍ഹി പൊലീസ് റോഡില്‍ ആണികള്‍ സ്ഥാപിക്കുന്നു/ ട്വിറ്റര്‍

 

ന്യൂഡല്‍ഹി:കര്‍ഷകരുടെ ഡല്‍ഹിയിലേക്കുള്ള ഒഴുക്ക് തടയാനായി ദേശീയ പാതകളില്‍ ആണികള്‍ സ്ഥാപിച്ച പൊലീസ് നടപടികക്ക് എതിരെ പ്രതികരണവുമായി കിസാന്‍ ഏകത മോര്‍ച്ച. 'നിങ്ങളുടെ ആണികള്‍ ഉപയോഗിച്ച് ഞങ്ങളെ തടയാന്‍ സാധിക്കില്ല. ഞങ്ങളുടെ സമരം സമാധാനപരമായിരുന്നു, ഇപ്പോഴും സമാധാനപരമാണ്, ഇനിയും അങ്ങനെയായിരിക്കും' കിസാന്‍ ഏകത മോര്‍ച്ച ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. 

നേരത്തെ, കര്‍ഷകരെ തടയാനായി ഡല്‍ഹി പൊലീസ് റോഡ് കുഴിച്ച് ആണികള്‍ സ്ഥാപിച്ചിരുന്നു. നാല് നിരയായി കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് പുറമേയായിരുന്നു ആണികള്‍ കോണ്‍ക്രീറ്റ് ചെയ്തത്. 

കര്‍ഷകരുടെ ട്രാക്ടറുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആണികള്‍ സ്ഥാപിച്ചത്. കര്‍ഷകരെ നേരിടാനായി സേനയ്ക്ക് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പുതിയ സ്റ്റീല്‍ കയ്യുറകള്‍ നല്‍കിയിരുന്നു. കര്‍ഷകരുടെ ആയുധങ്ങളില്‍ നിന്ന് രക്ഷപ്പെടനാണ് പടച്ചട്ടയ്ക്ക് സമാനമായ സ്റ്റീല്‍ കയ്യുറകള്‍ നല്‍കിയത് എന്നാണ് പൊലീസ് വാദം.