ഡല്‍ഹി സ്‌ഫോടനം; എന്‍ഐഎ അന്വേഷിക്കും

രാജ്യതലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും
സ്‌ഫോടനം നടന്ന സ്ഥലം സുരക്ഷാ ജീവനക്കാര്‍ പരിശോധിക്കുന്നു/ പിടിഐ( ഫയല്‍ചിത്രം)
സ്‌ഫോടനം നടന്ന സ്ഥലം സുരക്ഷാ ജീവനക്കാര്‍ പരിശോധിക്കുന്നു/ പിടിഐ( ഫയല്‍ചിത്രം)

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ടാണ് സ്‌ഫോടനം നടന്നത്. ചെറിയ ഐഇഡി സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ എംബസിക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഡോ എപിജെ അബ്ദുള്‍ കലാം റോഡില്‍ അതീവസുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ഇസ്രായേല്‍ എംബസിയില്‍ നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു സ്‌ഫോടനം. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് സ്‌ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com