അസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു; 170 പേര്‍ ആശുപത്രിയില്‍

അസമില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 170 ആളുകളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍
അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍

ദിസ്പൂര്‍: അസമില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 170 ആളുകളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും പങ്കെടുത്ത പരിപാടിയിലെത്തിയവര്‍
ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം

ചടങ്ങില്‍ പങ്കെടുത്ത കങ്ബുറാ ദേ എന്ന യുവാവാണ് ചൊവ്വാഴ്ച രാത്രിയില്‍ മരിച്ചത്. ഭക്ഷ്യ വിഷബാധയാണെന്നാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കര്‍ബി അംഗ്ലോങ് ജില്ലയിലെ ദിഫു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച ആദ്യ അക്കാദമിക സെഷന്റെ ഉല്‍ഘാടന ചടങ്ങിനെത്തിയവര്‍ക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 177 പേരെ ദിഫു സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരിതബാധിതരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.  ഇതില്‍ പിന്നീട് 116 പേര്‍ ആശുപത്രി വിട്ടു. 

പരിപാടിയില്‍ പങ്കെടുത്ത ആരോഗ്യമന്ത്രിയും തനിക്ക് വയറുവേദന അനുഭവപ്പെട്ടതായി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com