യോഗത്തിനിടെ വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു; അബദ്ധം പിണഞ്ഞ് ജോയിന്റ് കമ്മീഷണര്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 05:09 PM  |  

Last Updated: 03rd February 2021 05:11 PM  |   A+A-   |  

sanitizer_drinking

എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

 

മുംബൈ: വെള്ളം എന്നു കരുതി സാനിറ്റൈസര്‍ കുടിച്ച്   ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാര്‍. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം. സാനിറ്റൈസര്‍ കുടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 


അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിക്കുന്ന രമേഷിനെ ജീവനക്കാരന്‍ തടയുന്നതും പിന്നീട് വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.