52കാരനെ മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 04:21 PM  |  

Last Updated: 03rd February 2021 04:21 PM  |   A+A-   |  

zahida_khan_con_mla

ഷാഹിദ ഖാന്‍ കോണ്‍ഗ്രസ് എംഎല്‍എ

 

ജയ്പൂര്‍:  52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു. ഭരത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഹിദ ഖാനെതിരെ അക്ബര്‍ എന്നയാള്‍ പരാതി നല്‍കിയത്.

ജനുവരി 31ന് രാവിലെ 9.15നായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് എംഎല്‍എയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതെന്ന് അക്ബര്‍ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ഗുണ്ടാസംഘം ഇയാളില്‍ നിന്നും 5000 രൂപ കവര്‍ന്നതായും നാട്ടാകാരാണ് ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും പറയുന്നു

അതേസമയം ഇയാളുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. അക്ബറിന്റെ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ പറഞ്ഞു. ഇയാളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.