തെരുവുനായകള്‍ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ ; രോഗികള്‍ക്കിടയിലൂടെ കറക്കം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2021 03:03 PM  |  

Last Updated: 03rd February 2021 03:03 PM  |   A+A-   |  

dog

ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ / വീഡിയോ ചിത്രം

 

നാഗ്പൂര്‍ : തെരുവുനായകളെക്കൊണ്ടുള്ള ശല്യം ഒട്ടുമിക്കപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആശുപത്രികളിലടക്കം തെരുവുനായകള്‍ വിഹാരകേന്ദ്രമാക്കുന്ന പല റിപ്പോര്‍ട്ടുകളും മുമ്പും നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗികളുടെ വാര്‍ഡില്‍ തെരുവുനായ കറങ്ങിനടക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ആശുപത്രിയിലൂടെ സ്വൈരവിഹാരം നടത്തുന്ന നായകള്‍ രോഗികള്‍ കിടക്കുന്ന കട്ടിലുകള്‍ക്ക് അടിയില്‍ വരെ ചെന്നു നോക്കുന്നു. 

ഇതൊന്നും അറിയാതെ കട്ടിലിലും തറയിലും കിടന്നുറങ്ങുന്നവരെയും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ, സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.