അമ്മയ്ക്ക് വിവാഹേതര ബന്ധം; മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 03rd February 2021 11:34 AM |
Last Updated: 03rd February 2021 11:34 AM | A+A A- |

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയെ മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു. അമ്മയ്ക്ക് വിവാഹേതര ബന്ധമുള്ളതായി തിരിച്ചറിഞ്ഞതാണ് മകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മധുരയിലെ മീനാംബാല്‍പുരത്താണ് സംഭവം. മറ്റൊരു പുരുഷനുമായി അമ്മയ്ക്ക് ബന്ധമുള്ളതായി മനസിലാക്കിയതാണ് പ്രകോപനത്തിന് കാരണം. 19കാരനായ എസ് ഓംശക്തിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.
വിവാഹേതര ബന്ധം തിരിച്ചറിഞ്ഞ ഓംശക്തി അമ്മയെ താക്കീത് ചെയ്തു. എന്നാല്‍ ഇത് വകവെയ്ക്കാതെ ബന്ധം തുടര്‍ന്നതോടെ ഓംശക്തി അസ്വസ്ഥനായി. തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് മകന്‍ ഇടിച്ചുകൊന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.