മാനിന്റെ കൊമ്പില്‍ തൂങ്ങിയാടി കുട്ടിക്കുരങ്ങന്‍; വേറിട്ട സ്‌നേഹം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2021 05:19 PM  |  

Last Updated: 04th February 2021 05:19 PM  |   A+A-   |  

Baby monkey hanging from deer's horn

മാനിന്റെ കൊമ്പില്‍ തൂങ്ങിയാടി കുട്ടിക്കുരങ്ങന്‍

 

മൃഗങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ സ്‌നേഹത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പോലും പരസ്പരം സ്‌നേഹിക്കുന്ന വീഡിയോകള്‍ അമ്പരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കവരുന്നത്.

മാനിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങളാണ് മനംകവരുന്നത്. ഓടി വന്ന് മാനിന്റെ കൊമ്പിലേക്ക് എടുത്തുചാടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് കൊമ്പില്‍ പിടിച്ചുകിടന്ന് ആടിയ ശേഷം മുകളിലേക്ക് കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈസമയത്ത് ശാന്തനായി കുട്ടിക്കുരങ്ങന്റെ വികൃതികള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് മാന്‍. സുശാന്ത നന്ദ ഐഎഫ്എസാണ് അപൂര്‍വ്വ വീഡിയോ പങ്കുവെച്ചത്.