കനയ്യ കുമാറിനെതിരെ സിപിഐ നടപടി, ശാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2021 02:08 PM  |  

Last Updated: 04th February 2021 02:12 PM  |   A+A-   |  

Kanhaiya Kumar

കനയ്യ കുമാര്‍/ഫയല്‍

 

ഹൈദരാബാദ്: അനുയായികള്‍ പാര്‍ട്ടി ഓഫിസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന് കനയ്യ കുമാറിന് സിപിഐയുടെ ശാസന. കനയ്യ കുമാറിനെ ശാസിക്കുന്ന പ്രമേയം കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പാസാക്കി.

ബിഹാറില്‍ പാര്‍ട്ടി ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷണിനെ കനയ്യയുടെ അനുയായികള്‍ കൈയേറ്റം ചെയ്തതിന്റെ പേരിലാണ് നടപടി. ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചതിന്റെ അറിയിപ്പു കനയ്യയ്ക്കു ലഭിച്ചില്ലെന്നു പറഞ്ഞാണ് ഇന്ദു ഭൂഷണിനെ മര്‍ദിച്ചത്. ഇത്തരം കാര്യങ്ങളില്‍ കനയ്യ കുറെക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കൗണ്‍സില്‍ യോഗത്തില്‍ മൂന്നു പേരൊഴികെ എല്ലാവരും നടപടിയെ പിന്തുണച്ചതായി സിപിഐ തെലങ്കാന സംസ്ഥാന സെക്രട്ടറി വെങ്കട് റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനയ്യ കുറെക്കൂടി ജാഗ്രത പാലിക്കണം എന്നതാണ് ശാസനാ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റെഡ്ഡി പറഞ്ഞു.