'രാജ്യത്തിന്റെ പുരോഗതിയുടെ കാരണക്കാര്‍ കര്‍ഷകര്‍; അവരുടെ ഉന്നമനത്തിനാണ് പുതിയ നിയമം'- പ്രധാനമന്ത്രി

'രാജ്യത്തിന്റെ പുരോഗതിയുടെ കാരണക്കാര്‍ കര്‍ഷകര്‍; അവരുടെ ഉന്നമനത്തിനാണ് പുതിയ നിയമം'- പ്രധാനമന്ത്രി
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ലഖ്‌നൗ: കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നത്. ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമം വഴി സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. 

ചൗരി- ചൗര സംഭവത്തില്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവേയാണ് മോദി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഖോരക്പുരിലാണ് വാര്‍ഷിക ആഘോഷങ്ങള്‍. 

'രാജ്യത്തിന്റെ പുരോഗതിക്കു പിന്നില്‍ കര്‍ഷകരാണ്. ചൗരി ചൗര സംഭവത്തില്‍ പോലും അവരുടെ പങ്ക് സുപ്രധാനമായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുകൊണ്ടു തന്നെ കോവിഡ് മഹാമാരി സമയത്ത് പോലും കാര്‍ഷിക മേഖലയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു'- മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com