കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും; വാക്‌സിന്‍ വിതരണത്തില്‍ അതിവേഗ റെക്കോര്‍ഡ്; 18 ദിവസത്തില്‍ 40 ലക്ഷം

രാജ്യത്തെ കോവിഡ് രോഗികളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.  കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രാജ്യത്തെ 47 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നാഴ്ചയ്ക്കിടെ 251 ജില്ലകളില്‍ ഒരു കോവിഡ് മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി 19 ദിവസത്തിനുള്ളില്‍ 44,49,552 പേര്‍ക്ക് കുത്തിവയ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 18 ദിവസത്തിനുള്ളില്‍ നാല്‍പ്പത് ലക്ഷം പിന്നിട്ട് വാക്‌സിന്‍ വിതരണത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ രാജ്യമായി ഇന്ത്യമാറിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

കണക്കുകള്‍ പ്രകാരം അമേരിക്കയും ഇസ്രായേലും, യുകെയും കുത്തിവയ്പില്‍ നാല്‍പ്പത് ലക്ഷം പിന്നിട്ടെങ്കിലും അതിന് കൂടുതല്‍ ദിവസങ്ങള്‍ എടുത്തിരുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസ് 20 ദിവസവും ഇസ്രായേലും യുകെയും 39 ദിവസവുമാണ് എടുത്തത്.

കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,10,604 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മൊത്തം വാക്‌സിനേഷന്റെ 55 ശതമാനം ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്ത് കുടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഉത്തര്‍പ്രദേശിലാണ്. 4,63,793 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. രാജസ്ഥാന്‍ 3,63,521, മധ്യപ്രദേശ് 3,30722, കര്‍ണാടക 3,16,638, ഗുജറാത്ത് 3,11,251, ബംഗാള്‍ 3,01,091 എന്നിങ്ങനെയാണ് കണക്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com