വിവാഹമോചിതനാണെന്ന് അറിയിച്ചു; 56കാരനായ എംഎല്‍എ 35കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരെ പൊലീസ് കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിജെപി എംഎല്‍എയ്ക്ക് എതിരെ പൊലീസ് കേസ്. ഉദയ്പൂര്‍ ജില്ലയിലെ ഗോഗുന്ധ മണ്ഡലത്തിലെ എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണു മധ്യപ്രദേശിലെ നീമച്ചില്‍നിന്നുള്ള സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.

ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്.

56കാരനായ എംഎല്‍എയ്‌ക്കെതിരെ 35കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു പൊതുപരിപാടിയിലാണ് എംഎല്‍എയെ പരിചയപ്പെടുന്നത്. അവിടെ അദ്ദേഹം അതിഥിയായിരുന്നു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളാവുകയും ചെയ്തു. അതിനുശേഷം പലതവണ അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ വീട്ടുകാരില്‍ നിന്ന് അനുമതിവാങ്ങിയാല്‍ വിവാഹത്തിന് തയ്യാറാണെന്ന് യുവതി അറിയിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളോട് അയാള്‍ ആദ്യവിവാഹത്തില്‍ മോചിതനായതായി എംഎല്‍എ പറഞ്ഞതായി പരാതിക്കാരന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ പലതവണ കണ്ടുമുട്ടി. കഴിഞ്ഞ നവംബര്‍ എട്ടിന് വിവാഹമോചിതനാണെന്ന കാര്യം വീട്ടുകാരെ അറിയിച്ചതായി എംഎല്‍എ പറഞ്ഞു. അതിന് ശേഷം താന്‍ ഉദയ്പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെത്തി. അവിടെവച്ച് വിവാഹവാഗ്ദാനം ചെയ്ത് എന്നോട് ശാരീരികബന്ധം വളര്‍ത്തി. പിന്നീട് താന്‍ വിളിച്ചപ്പോള്‍ തന്റെ കോളുകള്‍  ഒഴിവാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com