ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ ഭിന്നശേഷിക്കാരന്‍ ; കമ്പിയില്‍ പിടിച്ച് നിരങ്ങി നീങ്ങി ; പൊലീസുകാരന്റെ രക്ഷപ്പെടുത്തല്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2021 10:57 AM  |  

Last Updated: 06th February 2021 10:57 AM  |   A+A-   |  

train

വീഡിയോ ദ്യശ്യം

 

മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ഭിന്നശേഷിക്കാരന്റെ ശ്രമം. ട്രെയിനില്‍ തൂങ്ങി പ്ലാറ്റ്‌ഫോമിലൂടെ നിരങ്ങിയ യാത്രക്കാരനെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായി. 

ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് കയറാനായില്ല. കമ്പിയില്‍ പിടിച്ച ഇയാള്‍ ട്രെയിനില്‍ കയറാനാകാതെ പ്ലാറ്റ്‌ഫോമിലൂടെ നിരങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ ഓടിയെത്തിയ പൊലീസുകാരന്‍ കൈ വിടുവിച്ച് ഇയാളെ ട്രെയിനില്‍ നിന്നും മാറ്റി. 

ഇതിനിടെ ട്രെയിന്‍ യാത്രക്കാരില്‍ ഒരാള്‍ ഇയാളെ ട്രെയിനിലേക്ക് കയറ്റാന്‍ കൈ നീട്ടുന്നതും വീഡിയോയില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമായ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.