'ദൈവത്തിന് പോലും പിടിക്കാനാകില്ല' ; പൊലീസിനെ വെല്ലുവിളിച്ച് കൊടും ക്രിമിനല്‍ ; തന്ത്രപരമായി പൂട്ടി പൊലീസ്

വെല്ലുവിളിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെ, ഏതുവിധേനയും ഖോപ്ഡിയെ പിടികൂടണമെന്ന് പൊലീസ് തീരുമാനിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: തന്നെ ദൈവത്തിന് പോലും പിടിക്കാനാകില്ല, പിന്നെയല്ലേ പൊലീസെന്ന് വെല്ലുവിളിച്ച് കൊടും കുറ്റവാളി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പപ്പു ഹരിശ്ചന്ദ്ര എന്ന ഖോപ്ഡി (26) ആണ് മുംബൈ പൊലീസിനെ വെല്ലുവിളിച്ചത്. ഒരു ദൂതന്‍ മുഖേനയാണ് വെല്ലുവിളി ഇയാള്‍ പൊലീസിനെ അറിയിച്ചത്. 

മുംബൈ ആരെയ് പൊലീസിനാണ് ഖോപ്ഡിയുടെ സന്ദേശം എത്തിയത്. ഇതോടെ ഉണര്‍ന്ന പൊലീസ് സംഘം കയ്യോടെ തൂക്കിയെടുത്ത് ഖോപ്ഡിയെ ജലിലിലുമടച്ചു. മുംബൈ, പോവെയ്, സാകിനാക, ആരെയ് തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഖോപ്ഡി. 

2013 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വെല്ലുവിളിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെ, ഏതുവിധേനയും ഖോപ്ഡിയെ പിടികൂടണമെന്ന് പൊലീസ് തീരുമാനിച്ചു. ഇതിനിടെ, റോയല്‍ പാം ഭാഗത്ത് ഖോപ്ഡി കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വേഷം മാറിയെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 

നാടന്‍ തോക്ക്, രണ്ട് കാട്രിഡ്ജ്, എന്നിവ ഇയാളില്‍ നിന്ന് കണ്ടെത്തിയതായി സബ് ഇന്‍സ്‌പെക്ടര്‍ ഉല്ലാസ് ഖൊലാം പറഞ്ഞു. ദൈവത്തിന് പോലും പിടിക്കാനാകില്ല, പൊലീസിനെ മറന്നേക്കൂ എന്നായിരു്ന്നു ഇയാള്‍ പറഞ്ഞത്. കൊടുംക്രിമിനലായ ഖോപ്ഡിയെ കേസുകളുള്ള മറ്റ് പൊലീസ് സ്റ്റേഷനുകള്‍ക്കും കൈമാറുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com