ബലാത്സംഗക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 06th February 2021 08:46 AM |
Last Updated: 06th February 2021 08:46 AM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാൽ; ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആറു മാസത്തെ ജയിൽ വാസത്തിന് ശേഷം രണ്ടാഴ്ച മുൻപാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിലാണ് 40 കാരൻ അറസ്റ്റിലാവുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവമുണ്ടായത്. തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു ക്രൂരത. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 200 മീറ്റർ അകലെയുള്ള കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കൾ ജോലിക്ക് മറ്റൊരുസംസ്ഥാനത്ത് ജോലി ചെയ്യുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുഞ്ഞ്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. ചോക്ലേറ്റ് വാങ്ങി നൽകിയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതത് എന്നാണ് നാട്ടുകാർ പറയുന്നത്.