ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രമല്ല, ഐആര്‍സിടിസി വഴി ഇനി ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യാം

റെയില്‍ കണക്റ്റ് ആപ്ലിക്കേഷനോടൊപ്പം ഐആര്‍സിടിസി അതിന്റെ നവീകരിച്ച വെബ്‌സൈറ്റും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ തരത്തിലേക്ക് ഐആര്‍സിടിസി മാറുന്നു. റെയില്‍വേയുടെ ടിക്കറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റായ ഐആര്‍സിടിസിയിലൂടെ ഇനി ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ക്ക് പുറമെ, ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനുള്ള സംവിധാനം ജനുവരി 29 മുതല്‍ നിലവില്‍ വന്നു. 

റെയില്‍ കണക്റ്റ് ആപ്ലിക്കേഷനോടൊപ്പം ഐആര്‍സിടിസി അതിന്റെ നവീകരിച്ച വെബ്‌സൈറ്റും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന്, ഉപയോക്താക്കള്‍  https://www.bus.irctc.co.in/home എന്ന സൈറ്റില്‍ പ്രവേശിക്കുക. അവരവരുടെ വിശദാംശങ്ങള്‍, പുറപ്പെടല്‍, തിരിച്ചുവരവ് തുടങ്ങിയ കാര്യങ്ങളും നല്‍കുക. യാത്രക്കാര്‍ക്ക് സീറ്റുകള്‍ തെരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തെരഞ്ഞെടുക്കാനും കഴിയും. 

ബസുകള്‍ ബുക്ക് ചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് ബസുകളുടെ ചിത്രങ്ങളും പരിശോധിക്കാം. ഒരു ഇടപാടില്‍ ഒരാള്‍ക്ക് പരമാവധി ആറ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമാകും. കെഎസ്ആര്‍ടിസി ( കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍),  യുപിഎസ്ആര്‍ടിസി, എപിഎസ്ആര്‍ടിസി, ജിഎസ്ആര്‍ടിസി, ഒഎസ്ആര്‍ടിസി, മുതലായ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ബുക്ക് ചെയ്യാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com