ഇതാണ് ചങ്കൂറ്റം!; നേര്‍ക്കുനേര്‍ നിന്ന് നായയുടെ 'പോരാട്ടം', വിരണ്ടോടി കൂറ്റന്‍ മുതല ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 03:31 PM  |  

Last Updated: 07th February 2021 04:52 PM  |   A+A-   |  

courage

മുതലയെ നോക്കി കുരയ്ക്കുന്ന നായ

 

ങ്കൂറ്റമുണ്ടെങ്കില്‍ എന്തും സാധിക്കുമെന്നത് ആത്മവിശ്വാസം പകരാന്‍ സ്ഥിരമായി പറയുന്ന ഒരു വാചകമാണ്. തന്നേക്കാള്‍ ശക്തനായ ഒരാളുമായി ഏറ്റുമുട്ടുമ്പോള്‍ ഭയപ്പെടാതെ ചങ്കുറ്റത്തോടെ നിലയുറപ്പിച്ചാല്‍ ശത്രു ഒരു നിമിഷമെങ്കിലും പതറുമെന്നതിന് നിരവധി അനുഭവകഥകളുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

നിരന്തരം കുരച്ച് മുതലയെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പുഴയുടെ തീരത്താണ് സംഭവം. നേര്‍ക്കുനേര്‍ നിന്ന് നിരന്തരം കുരച്ച് മുതലയെ ഓടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നായയുടെ കുര പന്തിക്കേടായി തോന്നിയ മുതല പുഴയിലേക്ക് തന്നെ പിന്മാറുകയാണ്. പിന്‍വലിയുന്ന മുതലയുടെ പിന്നാലെ ഓടി നായ കുരയ്ക്കുന്നതും കടിക്കാന്‍ ശ്രമിക്കുന്നിടത്തുമാണ്് വീഡിയോ അവസാനിക്കുന്നത്.