മണിക്കൂറുകള്‍ നീണ്ട ദൗത്യം; തകര്‍ന്ന ടണലില്‍ നിന്ന് പതിനാറുപേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 08:43 PM  |  

Last Updated: 07th February 2021 08:43 PM  |   A+A-   |  

utharakhand-itbp

ഐടിബിപിയുടെ രക്ഷാദൗത്യത്തില്‍ നിന്ന്‌


 

ത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ടണലില്‍ കുടുങ്ങിയ പതിനാറുപേരെ ഐടിബിപി രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്.

ജോഷിമഠിലെ തപോവനിന് സമീപത്തെ ടണലിലാണ് മണ്ണിടിഞ്ഞുവീണ് ആളുകള്‍ കുടുങ്ങിയത്. പ്രദേശത്ത് ഐടിബിപിയുടെ മൂന്ന് ടീമുകളായി 250 സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

 

ഞായറാഴ്ച രാവിലെയോടെയാണ് തപോവന്‍ മേഖലയില്‍ ഹിമപാതമുണ്ടായത്. 150ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെകക്രട്ടറി പറഞ്ഞു.

പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. അളകനന്ദ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്. ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഉത്തരാഖണ്ഡിനൊപ്പമാണ് രാജ്യമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.