ചാറ്റിൽ പരിചയപ്പെട്ട പെൺസുഹൃത്തിന്റെ തട്ടിപ്പ്; കടം വാങ്ങിയും ഭാര്യയുടെ താലിവിറ്റും നൽകിയത് ലക്ഷങ്ങൾ, ഒടുവിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 04:40 PM  |  

Last Updated: 07th February 2021 04:40 PM  |   A+A-   |  

fraud case

പ്രതീകാത്മക ചിത്രം

 

മുംബൈ: ചാറ്റിലൂടെ പരിജയപ്പെട്ട യുവതിക്ക് പണം നൽകി സഹായിച്ച യുവാവിന് 11 ലക്ഷം രൂപ നഷ്ടമായി. പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു മുംബൈ പൂവൈ സ്വദേശിയായ 29കാരനാണ് തട്ടിപ്പിനിരയായത്. യുകെ സ്വദേശിനിയെന്ന് പരിജയപ്പെടുത്തിയ യുവതിയാണ് പണം തട്ടിയെടുത്തത്. 

മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന്റെ പർച്ചേസിംഗ് ഡിപ്പാർട്ട്‌മെന്റിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. കോവിഡിനെത്തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇയാൾക്ക് ജോലി നഷ്ടമായി. ഇതിനിടയിൽ കഴിഞ്ഞ ഡിസംബറിലാണ് യുവാവിന് യുവതിയിൽ നിന്ന് റിക്വസ്റ്റ് ലഭിച്ചത്. പരസ്പരം ചാറ്റ് ചെയ്തുതുടങ്ങിയ ഇവർ പിന്നീട് വാട്സാപ്പ് കോളിലൂടെ സംസാരിച്ചു. ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടെന്നും സഹായം വേണമെന്നും യുവതി പറഞ്ഞിരുന്നു. മത്സ്യബന്ധന ബിസിനസ് തുടങ്ങാൻ ഫാം വാങ്ങണമെന്ന ആവശ്യം യുവതി നേരത്തെ അറിയിച്ചിരുന്നു. 

ഒരു ​ദിവസം യുവതി അമ്പതിനായിരം പൗണ്ടും അതിനൊപ്പം ഒരു സമ്മാനവും അയക്കുന്നുണ്ടെന്ന് യുവാവിനെ അറിയിച്ചു. ഇതിനുശേഷം രണ്ട് ദിവസങ്ങൾക്കിപ്പുറം കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിൽ ഒരു സ്ത്രീ വിളിക്കുകയും അനധികൃതമായി വിദേശ കറൻസി ഇറക്കുമതി ചെയ്തെന്നാരോപിച്ച് യുവാവിന്റെ പ്രവർത്തനങ്ങൾ പിടികൂടി എന്ന് പറഞ്ഞു. പണം വേണമെങ്കിൽ ഫീസ് നൽകണമെന്നും അനധികൃതമായി ഇറക്കുമതി ചെയ്തതിനുള്ള നടപടി ഒഴിവാക്കാൻ പിഴ അടയ്‌ക്കണമെന്നും റിസർവ് ബാങ്കിന്റെ ലെറ്റർ ഹെഡുള്ള ഒരു ഇമെയിൽ യുവാവിന് ലഭിച്ചു. ഇത് സത്യമാണെന്ന് കരുതിയ യുവാവ് സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. ഇവർ പിഴ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്.  

സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും ഭാര്യയുടേയും അമ്മയുടേയും ആഭരണങ്ങൾ വിറ്റുമാണ് യുവാവ് പണമടച്ചത്. പണം നൽകാനില്ലാത്തതിനാലാണ് ഇയാൾ 11 ലക്ഷം വായ്പയെടുത്ത് നൽകിയത്. പിഴ അടച്ചിട്ടും പാർസൽ ലഭിക്കാത്തതിനാൽ സംശയം തോന്നി പൊലീസിനെ സമീപിക്കുകയായിരുന്നു.