കൈയില്‍ ഒന്നരവയസുകാരന്റെ അറുത്തെടുത്ത തല; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 08:05 PM  |  

Last Updated: 07th February 2021 08:08 PM  |   A+A-   |  

train kerala

പ്രതീകാത്മക ചിത്രം


 

മുംബൈ: ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രിയാണ് യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇവരുടെ കൈയില്‍ ഒരു വലിയ ബാഗും ഉണ്ടായിരുന്നു. അതില്‍ നിന്നാണ് മകന്റെ അറുത്തെടുത്ത തല കണ്ടെത്തിയത്. കൈയില്‍ കരുതിയ ബാഗുമായി യുവതി ട്രെയിനില്‍ നിന്ന്  ചാടുന്നത് ഹോം ഗാര്‍ഡ് കണ്ടിരുന്നു.

തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ യുവതി അവരുടെ പൂനെയില്‍ നിന്നുള്ള വീട്ടില്‍ നിന്ന വരുന്നതെന്ന് കണ്ടെത്തി. സിവില്‍ എന്‍ജിനിയറാണ് യുവതിയുടെ ഭര്‍ത്താവ്. എന്നാല്‍ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതി ഇതേതുടര്‍ന്ന് മരുന്ന് കഴിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.