കൊലയ്ക്ക് ഉപയോഗിച്ചത് സ്‌ക്രൂഡ്രൈവര്‍, കത്തി, തോക്ക്; രണ്ടു സ്ത്രീകളുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ രണ്ടു സ്ത്രീകളുടെ കൊലപാതകത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു സ്ത്രീകളുടെ കൊലപാതകത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. അന്‍ഷു, ഡോളി എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്ന് കുട്ടികള്‍ക്ക്  ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്‌ക്രൂഡ്രൈവര്‍, കത്തി, തോക്ക് എന്നിവ ഉപയോഗിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഗാസിയാബാദില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്രതികളെ മരിച്ചവര്‍ക്ക് അറിയാമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അഞ്ച് സംഘങ്ങള്‍ക്ക് രൂപം നല്‍കി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കുടുംബാംഗങ്ങളുടെ മൊഴി, സാഹചര്യതെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സോനു എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സാങ്കേതിക തെളിവുകളും ഇയാള്‍ക്ക് എതിരായിരുന്നു. ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ പൊലീസ് കീഴ്‌പ്പെടുത്തിയത്. മരിച്ചവരുടെ ബന്ധു ഉമയും അറസ്റ്റിലായിട്ടുണ്ട്. സോനുവിന്റെ കൂട്ടാളിയാണ് ഉമ. ഉമയുടെ അയല്‍വാസി കൂടിയാണ് സോനു. പ്രതികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ വിലപ്പിടിച്ച സാധനങ്ങള്‍ പിടിച്ചെടുത്തു. പണമുണ്ടാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com