ശശികല നാളെ ചെന്നൈയില്‍; നൂറ് കോടിയലധികം രൂപയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി തമിഴ്‌നാട് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 09:47 PM  |  

Last Updated: 07th February 2021 09:47 PM  |   A+A-   |  

sasikala

ശശികല/ ഫയല്‍ചിത്രം

 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. ജയില്‍മോചിതയായ ശശികല നാളെ ചെന്നൈയില്‍ എത്താനിരിക്കേ നടപടി. 

ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കി. 2014 ല്‍ സര്‍ക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു.

4 വര്‍ഷത്തെ ജയില്‍ ശിക്ഷയും കോവിഡ് ചികിത്സയും കഴിഞ്ഞ്, നാളെ ചെന്നൈയില്‍ എത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാന്‍ അണ്ണാഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി. 
ചെന്നൈയില്‍ 12 ഇടത്ത് ശശികല അണ്ണാഡിഎംകെ പതാകയുയര്‍ത്തുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്