1ാംക്ലാസ് മുതല്‍ 5ാം ക്ലാസുവരെ മാര്‍ച്ചില്‍ തുടങ്ങും; ഫെബ്രുവരി 10 മുതല്‍ 6ക്ലാസ് മുതല്‍ എട്ടാം ക്ലാസുവരെ;  മാര്‍ഗനിര്‍ദേശവുമായി യോഗി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 05:47 PM  |  

Last Updated: 07th February 2021 05:47 PM  |   A+A-   |  

schools to reopen

ഫയല്‍ ചിത്രം

 

ലക്‌നൗ: ഫെബ്രുവരി പത്തുമുതല്‍ ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളും മാര്‍ച്ച് ഒന്നുമുതല്‍ ഒന്നാം ക്ലാസ് മുതല്‍ 5ാം ക്ലാസുകള്‍ വരെ തുടങ്ങാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

പകുതി പേര്‍ക്ക് മാത്രമാകും  പ്രവേശനം. ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരിക്കും ക്ലാസുക. കുട്ടികളുടെ പുതിയ ടൈംടേബിള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാവണം ക്ലാസുകള്‍ നടത്തേണ്ടത്.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.ക്ലാസുകളില്‍ എത്തുന്ന കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം. കുട്ടിയുടെ ആരോഗ്യസ്ഥിതി, കുട്ടികള്‍ രാജ്യത്തും പുറത്തും നടത്തിയ യാത്രകള്‍ സംബന്ധിച്ച വിവരങ്ങളും രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കണം.

ഉത്തര്‍പ്രദേശില്‍ നിലവില്‍ 4,438 പേര്‍ക്കാണ് വൈറസ്ബാധയുള്ളത്. രോഗമുക്തരായത് 5,88,148 പേരാണ്. ഇതുവരെ 8,686 പേരാണ് മരിച്ചത്‌