വിസില്‍ തൊണ്ടയില്‍ കുടുങ്ങി; ചികിത്സ തേടി ആശുപത്രികളില്‍ അലഞ്ഞു; ആംബുലന്‍സ് വിട്ടുനല്‍കിയില്ല; എട്ടുവയസുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 03:16 PM  |  

Last Updated: 08th February 2021 03:16 PM  |   A+A-   |  

death mother and daughter

പ്രതീകാത്മക ചിത്രം

 

പറ്റ്‌ന: എട്ടുവയസുകാരി പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ബിഹാറിലെ മുങ്കേര്‍ ജില്ലയിലാണ് സംഭവം. ആശുപത്രിയില്‍ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് ഖുശ്ബുവിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

ബിഹാറില്‍ പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ എട്ടുവയസുകാരി മരിച്ചത്. തിങ്കളാഴ്ച പുതിയ ആശുപത്രിയുടെ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുന്നതിനിടെയായിരുന്നു നിതീഷിന്റെ പ്രഖ്യാപനം. 

എട്ടുവയസുകാരി പ്ലാസ്റ്റിക് വിസിലുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം. അതിനിടെ വിസില്‍ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ബാഗല്‍പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍  ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പറ്റ്‌നയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരന്നു. കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് പോലും അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് കുട്ടിയെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെ കുട്ടി മരിക്കുയായിരുന്ന