കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമനിര്‍മ്മാണ സഭ; കീറിയെറിഞ്ഞ് പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 09:35 PM  |  

Last Updated: 08th February 2021 09:35 PM  |   A+A-   |  

yediyurappa

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം

 

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനബില്‍ നിയമനിര്‍മാണസഭയില്‍ പാസായി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ലില്‍ ചര്‍ച്ചയ്ക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

കഴിഞ്ഞ മാസം അഞ്ചിനാണ് കര്‍ണാടകത്തില്‍  നിയമം നിലവില്‍ വന്നത്. കര്‍ണാടക നിയമസഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല. തുടര്‍ന്ന്് യെഡിയൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. 

നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.