പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, തുമ്പായത് ബന്ധുക്കളുടെ സംശയം
By സമകാലിക മലയാളം ഡെസ്ക് | Published: 08th February 2021 07:59 AM |
Last Updated: 08th February 2021 07:59 AM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികബന്ധത്തിന് പിന്നാലെ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. ഷാള്‍ ഉപയോഗിച്ചാണ് യുവാവ് ഭാര്യയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.കാന്‍പൂരില്‍ ഹമീര്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. യുവതിയുടെ കുടുംബക്കാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതി അമിത് ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവുമായും ഭര്‍ത്താവിന്റെ ബന്ധുക്കളുമായി യുവതി നിരന്തരം വഴക്കിടുമായിരുന്നു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് യുവതി വീട്ടിലേക്ക് മടങ്ങിപ്പോയി. ഫെബ്രുവരി രണ്ടിന് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
പണം നല്‍കാന്‍ എന്ന പേരില്‍ പ്രലോഭിച്ച് യുവതിയെ ഹമീര്‍പുര്‍ നഗരത്തിലേക്ക് അമിത്‌ലാല്‍ വിളിച്ചുവരുത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് കൃഷിയിടത്തിലേക്ക് വിളിച്ചുകൊണ്ടുപോയ അമിത് ലാല്‍ അവിടെ വച്ചാണ് യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകം മറയ്ക്കാനായി യുവതിയുടെ ഫോണ്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം കൃഷിയിടത്തില്‍ മറവു ചെയ്തതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.