'കാളി ദേവി'യെപ്പോലെ സാരി ഉടുത്ത് വളകള്‍ ധരിച്ച് താമസം ; പുരോഹിതന്‍ ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ട നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 08th February 2021 02:32 PM |
Last Updated: 08th February 2021 02:32 PM | A+A A- |

പ്രതീകാത്മക ചിത്രം
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പുരോഹിതനെ ക്ഷേത്രപരിസരത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജയ് സിങ് യാദവ് എന്ന സാഖി ബാബയാണ് ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്. യുപിയിലെ ബദൗന്‍ ജില്ലയിലെ ധാക്‌നഗ്ല ഗ്രാമത്തിലാണ് സംഭവം.
കാളി ദേവിയെപ്പോലെ സാരി ഉടുത്ത് വളകള്‍ ധരിച്ചാണ് ഇദ്ദേഹം നടന്നിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ ക്ഷേത്രപരിസരത്ത് താമസിച്ചുവരികയാണ്.
ശനിയാഴ്ച രാംവീര്‍ യാദവ് എന്നയാള്‍ സാഖി ബാബയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ബാബയെ കത്തി എടുത്ത് കുത്തുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതി രാംവീറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് അറിവില്ലെന്നും പൊലീസ് സൂപ്രണ്ട് സങ്കല്‍പ്പ് ശര്‍മ്മ പറഞ്ഞു.