മാല പൊട്ടിക്കുന്നതിനിടെ വീട്ടമ്മ കുളത്തില്‍ വീണു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്; അറസ്റ്റ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 04:57 PM  |  

Last Updated: 08th February 2021 04:57 PM  |   A+A-   |  

Man arrested for harassing women and stealing gold

പ്രതീകാത്മക ചിത്രം

 

നാഗര്‍കോവില്‍: മാല പൊട്ടിക്കുന്നതിനിടെ കുളത്തില്‍വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവട്ടാറിനു സമീപം 
മേക്കാമണ്ഡപം ഉമ്മന്‍കോട് സ്വദേശി നെല്‍സന്റെ ഭാര്യ മേരിജയ ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ മെര്‍ലിന്‍ ജപരാജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മിലിറ്ററി സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം റേഷന്‍കടയില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോഴാണ് ഉമ്മന്‍കോട് കുളത്തിനു സമീപത്ത് വെച്ച് മെര്‍ലിന്‍ ജപരാജ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മേരിജയ കുളത്തില്‍ വീണു. കുളത്തില്‍ ചാടിയ മെര്‍ലിന്‍ ജപരാജ് മേരിജയയുടെ കഴുത്ത് ഞെരിച്ചു. നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രണ്ടുപേരെയും കരയ്‌ക്കെടുത്തു.

എന്നാല്‍, മേരിജയയുടെ ജീവന്‍ രക്ഷിക്കാനായില്ല. തിരുവട്ടാര്‍ പൊലീസ് സ്ഥലത്തെത്തി മെര്‍ലിന്‍ ജപരാജിനെ അറസ്റ്റുചെയ്തു. നെല്‍സണ്‍മേരിജയ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.