ഡല്‍ഹിയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ സമരം; അതിനെ പിന്തുണച്ചത് പണം വാങ്ങിയെന്ന് എങ്ങനെ പറയാനാവും?; വീണ്ടും മിയ ഖലീഫ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2021 03:23 PM  |  

Last Updated: 09th February 2021 03:23 PM  |   A+A-   |  

mai_khalifa

മിയ ഖലീഫ /ഫോട്ടോ ഫെയ്‌സ്ബുക്ക്

 


മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തെ പറ്റി പണം നല്‍കിയാണ് വിദേശ അഭിനേതാക്കള്‍ അഭിപ്രായം പറഞ്ഞതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് പോണ്‍ താരം മിയ ഖലീഫ. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെ രാജ്യത്തെ സെലിബ്രേറ്റികള്‍ രംഗത്തെത്തിയിരുന്നു.

'ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പണം പറ്റിയാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും. ഇന്ത്യയില്‍ നൂറ് കോടി ജനങ്ങളുണ്ട്. ഞങ്ങള്‍ക്ക് അതുമനസിലാക്കാന്‍ കഴിയില്ലെന്ന്' മിയ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മിയ നടി പ്രിയങ്കാ ചോപ്രയ്‌ക്കെതിരെയും രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് കര്‍ഷകസമരത്തിനെതിരെ പ്രിയങ്ക രംഗത്തുവരാത്തതെന്നായിരുന്നു മിയയുടെ ചോദ്യം. മിസിസ് ജോനാസ് എന്തെങ്കിലും ശബ്ധിക്കാമോ?.  എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്‌റൂട്ട് സമയത്ത് ഷക്കീറ മൗനം പാലിച്ചതുപോലെയാണ് പ്രിയങ്കയുടെ നടപടി കാണുമ്പോള്‍ തോന്നുതെന്ന് മിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം കര്‍ഷകസമരത്തിനെതിരെ തുടക്കത്തില്‍ തന്നെ പ്രിയങ്ക കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ഥ പോരാളികളാണെന്നും അവരുടെ പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.