സഹോദരി ഭര്‍ത്താവ് ഭാര്യയ്‌ക്കൊപ്പം കിടപ്പറയില്‍; യുവതിയെയും കാമുകനെയും വെട്ടിക്കൊന്ന് 45കാരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2021 07:35 PM  |  

Last Updated: 09th February 2021 07:35 PM  |   A+A-   |  

Axe-murder

പ്രതീകാത്മക ചിത്രം


മുംബൈ:  മഹാരാഷ്ട്രയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും വെട്ടിക്കൊന്ന് നാല്‍പ്പത്തിയഞ്ചുകാരന്‍. ഭാര്യയെയും സഹോദരിയുടെ ഭര്‍ത്താവിനെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപ് താക്കൂര്‍ ഇരുവരെയും മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം.

നാല്‍പ്പതുകാരിയായ സംഗീതയും നാല്‍പ്പത്തിരണ്ടുകാരനായ ശ്രാവണയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.  സഹോദരിയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും നിരന്തരം വഴക്കിട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഞായറാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും കാമുകനെയും കാണാന്‍ പറ്റാത്ത രീതിയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കിട്ടിയ മഴു ഉപയോഗിച്ച് രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കൊല നടത്തിയ ശേഷം ഭര്‍ത്താവ് ഇരുവരുടെയും മൃതദേഹത്തിന് സമീപം കുറച്ചുമണിക്കൂറുകള്‍ ഇരുന്നു. വീട്ടിലെത്തിയ അയല്‍വാസിയാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.