പത്തുമാസത്തിനിടെ ഇതാദ്യം; ഒരു കോവിഡ് മരണം പോലും ഇല്ല; രാജ്യതലസ്ഥാനത്തിന് ആശ്വാസമായി ചൊവ്വാഴ്ച
By സമകാലിക മലയാളം ഡെസ്ക് | Published: 09th February 2021 09:40 PM |
Last Updated: 09th February 2021 09:40 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പത്തുമാസത്തിനിടെ ആദ്യമായി രാജ്യതലസ്ഥാനത്ത് കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു ചൊവ്വാഴ്ച. 24 മണിക്കൂറിനുള്ളിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസം. ഇന്ന് 100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേർ രോഗമുക്തി നേടി.
ഡൽഹിയിൽ ഇതുവരെ 6,36,260 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,24,326 പേർ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 10,882 പേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ 1,052 പേർ ചികിത്സയിലാണ്. ഇതിൽ 441 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിലെ കോവിഡ് മുക്തി നിരക്ക് 98.12 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തലസ്ഥാന നഗരിയിൽ 950 സ്ഥലങ്ങൾ നിലവിൽ കണ്ടൈൻമെൻറ് സോണുകളാണ്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,410 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതിൽ 31,300 എണ്ണം ആർ.ടി.പി.സി.ആർ പരിശോധനയും 25,110 എണ്ണം ആൻറിജൻ പരിശോധനയുമാണ്. ഇതുവരെ ആകെ 1,12,56,961 കോവിഡ് പരിശോധനകളാണ് ഡൽഹിയിൽ നടന്നത്.