'കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ ഞങ്ങള്‍ എംപിയാക്കാം'- ഗുലാം നബി ആസാദിനോട് കേന്ദ്ര മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2021 01:53 PM  |  

Last Updated: 09th February 2021 01:53 PM  |   A+A-   |  

gulam_nabi

ചിത്രം/ എഎൻഐ

 

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍ നിന്ന് വിട പറയാനൊരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കി അംഗങ്ങള്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി. കണ്ണ് നനഞ്ഞാണ് അദ്ദേഹം സംസാരം മുഴുമിപ്പിച്ചത്. 

കേന്ദ്ര മന്ത്രി രാംദാസ് അതവാലെയും ഗുലാം നബി ആസാദിന്റെ രാജ്യസഭാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. 'ഈ സഭയില്‍ ഞങ്ങള്‍ അങ്ങയുടെ സാന്നിധ്യം ഇനിയും ആഗ്രഹിക്കുന്നുണ്ട്. താങ്കള്‍ തീര്‍ച്ചയായും തിരികെ വരണം. കോണ്‍ഗ്രസ് നിങ്ങള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ അവസരം നല്‍കാന്‍ തയ്യാറാണ്'- അതവാലെ പറഞ്ഞു.

വലിയ പദവിയും ഉന്നതമായ ഓഫീസ് സൗകര്യങ്ങളും അധികാരവും ഒക്കെ ലഭിക്കുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഗുലാം നബി ആസാദ് ജിയെ പോലെയുള്ള ആളുകളെ കണ്ട് മനസിലാക്കണമെന്നായിരുന്നു മോദിയുടെ പ്രതികരണം. പാര്‍ട്ടി താത്പര്യത്തേക്കാള്‍ അദ്ദേഹം രാജ്യത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും മോദി വ്യക്തമാക്കിയിരുന്നു.