പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി, വസ്ത്രങ്ങള്‍ വലിച്ചൂരി, വീട്ടില്‍ നിന്ന് വലിച്ചിഴച്ചു; റോഡ് ചുറ്റിച്ച് യുവാവിന്റെ അമ്മയോട് പ്രതികാരം

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത മകള്‍ ഒളിച്ചോടി പോയതിന് യുവാവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത മകള്‍ ഒളിച്ചോടി പോയതിന് യുവാവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍. ഉടുത്തുണി വലിച്ചുകീറുകയും വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷം നാടു മുഴുവന്‍ നടത്തിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു.

രാംപൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഒരേ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും യുവാവുമാണ് ഒളിച്ചോടിയത്. യുവാവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ കുടുംബത്തിലെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബന്ധുക്കളാണ് യുവാവിന്റെ അമ്മയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14കാരിയുമായാണ് യുവാവ് ഒളിച്ചോടിയത്. യുവാവിന്റെ വീട്ടിലാണ് രോഷാകുലരായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ എത്തിയത്. വീട്ടില്‍ ഉണ്ടായിരുന്ന യുവാവിന്റെ അമ്മയെ മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നു.തുടര്‍ന്ന് ഗ്രാമത്തിലൂടെ നടക്കാന്‍ യുവാവിന്റെ അമ്മയെ നിര്‍ബന്ധിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിച്ചു എന്ന ആരോപണം പൊലീസ് നിഷേധിച്ചു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരു കുടുംബവും ഇതിനെതിരായിരുന്നു.ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ അന്വേഷിച്ച് എത്തിയ കുടുംബവും യുവാവിന്റെ കുടുംബവും തമ്മില്‍ കയ്യാങ്കളിയില്‍ കലാശിക്കുകയും അടിപിടിക്കിടെ യുവാവിന്റെ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവാവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ നാലു കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവാവിനെതിരെയും പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com