രാജ്യദ്രോഹക്കേസില്‍ തരൂരിനെ അറസ്റ്റ് ചെയ്യരുത്; പൊലീസിന് സുപ്രീം കോടതി നോട്ടീസ് 

രാജ്യദ്രോഹക്കേസില്‍ തരൂരിനെ അറസ്റ്റ് ചെയ്യരുത്; പൊലീസിന് സുപ്രീം കോടതി നോട്ടീസ് 
ശശി തരൂര്‍/ഫയല്‍
ശശി തരൂര്‍/ഫയല്‍

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസില്‍ യുപി പൊലീസിനും ഡല്‍ഹി പൊലീസിനും നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം ഇവര്‍ മറുപടി നല്കണം. 

റിപ്പബ്ലിക് ദിന ട്രാക്റ്റര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാര്‍ത്ത ഷെയര്‍ ചെയ്തതിന്റെ പേരിലാണ് തരൂരിനും മറ്റുള്ളവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിയെും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന നാല്  സംസ്ഥാനങ്ങളിലാണ് ശശി തരൂരിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com