ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി; ചുറ്റിയടിച്ച് സിംഹം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 08:13 PM  |  

Last Updated: 10th February 2021 08:13 PM  |   A+A-   |  

lion_in_hotel

എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

 

ഗുജറാത്തിലെ ഹോട്ടലില്‍ ചുറ്റിക്കറങ്ങുന്ന സിംഹത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അമ്പരപ്പ് നിറച്ചിരിക്കുന്നത്. ജുനഗഡിലെ ഹോട്ടലിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സിംഹം, ഹോട്ടലിലൂടെ ഉലാത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്. 

ഹോട്ടലിന്റെ സിസിടിവിയിലാണ് സിംഹത്തിന്റെ ചുറ്റിയടിക്കല്‍ പതിഞ്ഞത്. സെക്യൂരിറ്റി ക്യാബിനില്‍ ഇരിക്കുന്നയാളെ മൈന്റ് ചെയ്യാതെ ഗേറ്റ് ചാടിതിരിച്ചുപോകുന്ന സിംഹത്തിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലും മറ്റും സിംഹം കറങ്ങുന്നതും വീഡിയോയിലുണ്ട്.